മനുഷ്യന്റെ ഭാവിയിലേക്ക് ---- ഒടുവിലത്തെ ചോദ്യം (സയൻസ് ഫിക്ഷൻ)
The Last Question, By Isaac Asimov ---- Plot and Analysis in Malayalam | വളരെ മനോഹരമായി എഴുതി തയാറാകിയ ഒരു കഥയും, ഒടുവിൽ ഒരു ബ്രഹ്മാണ്ഡ, കൊലമാസ്സ് ട്വിസ്റ്റും!!!! വായിച്ച് കഴിഞ്ഞപ്പോൾ അന്തം വിട്ട് പണ്ടാരം അടങ്ങിപ്പോയി എന്ന് മാത്രം പറയാം. ഒരു മൻഷ്യന്റെ തലച്ചോറ് വച്ച് ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടാൻ പറ്റുമോ? അമ്പമ്പോ അപാര ക്രിയേറ്റിവിറ്റി!!! ഇത് പോലൊരു കൊലമാസ്സ് കഥയ്ക്ക് അവലോകനം നടത്താന് ഉള്ള കെൽപ്പോ അത് എഴുതിയെടുക്കാന് മാത്രം മലയാളത്തിൽ വാക്കുകളോ എനിക്കറിയില്ല. എന്നാലും ഒന്നു ശ്രമിച്ച് നോക്കാം. ENTROPY ആണ് കഥയിലെ ഒരു പ്രധാന THEME. ENTROPY എന്നത് ഒരു ശാസ്ത്രീയ പദമാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ എനർജിയുടെ പരക്കൽ, DILUTION, അതാണ് ENTROPY. ബിഗ് ബാങ് തുടങ്ങുന്ന സമയുന്ന സമയത്ത് ഊർജ്ജം തിങ്ങി നിറഞ്ഞു നിന്നിരുന്ന ഒരു കുഞ്ഞ് ബോൾ ആയിരുന്നു നമ്മുടെ ലോകം. അവിടെ നിന്നു ആ ബോൾ വികസിക്കുന്നതിനൊപ്പം ഊർജ്ജവും പരന്നു തുടങ്ങി. ശേഷം നക്ഷത്രങ്ങൾ ഉണ്ടാവുന്നു. നക്ഷത്രങ്ങളിൽ നിന്ന് ഊർജ്ജവും മൂലകങ്ങളും പിന്നെയും പുറത്തേക്ക് പരന്നു ഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്നു, പിന്നെ ജീവന് ഉണ്ടാവുന്ന...