എന്നെക്കുറിച്ച് ..
Hey, Guys
Call me Kunju
![]() |
| ജോലി.. |
![]() |
| ഉറക്കം.... |
![]() |
| തീറ്റ... |
...ഇവ ഒരു സൈക്കിള് പോലെ റിപീറ്റടിച്ച് ജീവിതം ബോറടിച്ച് തുടങ്ങിയപ്പോഴാ, ഒരു വെറൈറ്റിക്കു വേണ്ടി ഒരു ബ്ലോഗ് തുടങ്ങി കളയാം എന്ന് കരുതിയത്. എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന അന്തർമുഖൻ്റെ ആശയങ്ങളും ചിന്തകളും ചുമ്മാ കുത്തി കുറിക്കാൻ ഒരു സ്ഥലം. അത്രേ ഉദ്ദേശിച്ചുള്ളൂ. വേറെ ജീവിതത്തിൽ അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ ഇല്ല 😏😏😏.
എന്നെ പറ്റി കൂടുതൽ അറിയാൻ ഞാൻ എന്നെ സ്വയം ഒന്ന് ഇൻറർവ്യു ചെയ്യുന്നു.
1- ജീവിതത്തിൽ നിങ്ങളുടെ റോൾ മോഡൽ ആരാണ്?
--- എന്റെ mom
2) നിങ്ങളുടെ പ്രിയപ്പെട്ട ഹോബി ഏതാണ്?
--- മ്യൂസിക്, പിന്നെ വെറുതെ ചിന്തിച്ചിരിക്കുക
3) ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്ഥലം?
--- എന്റെ വീട്ടിലെ ഹാളിൽ കിടക്കുന്ന സോഫ 🛋️
4) നിങ്ങളുടെ ഇനി ജീവിതകാലം മുഴുവൻ ഒരു തരം ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയൂ, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ എന്ന് പറഞ്ഞാല്, അത് എന്തായിരിക്കും?
---ചോറും ഉള്ളി വാട്ടിയ ചമ്മന്തിയും
5) നിങ്ങൾക്ക് ഇത് വരെ ആരോടും പറയാത്ത എന്തെങ്കിലും കഴിവുകൾ ഉണ്ടോ?
--- ഒട്ടും ബോറടിക്കാതെ എത്ര കാലം വേണേമെങ്കിലും എനിക്ക് ഒന്നും ചെയ്യാതെ ചുമ്മാ ഇരിക്കാൻ കഴിയും. കൊറോണ കാലത്താണ് എന്റെ സിദ്ധി ഞാന് മനസ്സിലാകിയത്. 😎😎
6) നിങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ റിസ്കുകൾ എന്തൊക്കെയാണ്?
--- കുളിമുറിയിലേക്ക് ആരും കാണാതെ ഫോൺ കൊണ്ട് പോവുക
---- സ്കൂൾ ഡയറിയിൽ കള്ള ഒപ്പിട്ടത്
--- സ്കൂളിൽ നിന്ന് ഉച്ചക്ക് ചാടാൻ ശ്രമിച്ചത് (നടന്നില്ല പിടിക്കപ്പെട്ടു)
7) ജീവിതകാലം മുഴുവൻ ഒരു സിനിമയോ ടെലിവിഷൻ ഷോയോ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂവെങ്കിൽ, അത് എന്തായിരിക്കും?
--- Friends
8) നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം.
--- Sunday (ജോലിക്ക് പോവണ്ട)
9) നിങ്ങളുടെ കഴിഞ്ഞ് പോയ കാലങ്ങളിൽ ഏതെങ്കിലും ഒരു സമയത്തേക്ക് മടങ്ങി പോവാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നിങൾ എങ്ങോട്ട് പോകും?
--- ഒരു തവണ മാത്രമേ പോകാൻ കഴിയൂ???? എങ്കിൽ എങ്ങോട്ടും പോകുന്നില്ല. വെറുതെ ഇരിക്കും.
10) ലോകത്തെ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണ്?
--- വീട്
11) നിങ്ങളുടെ പ്രൊഫെഷണൽ ജീവിതത്തിൽ നിങ്ങളെ പ്രചോദിപ്പിക്കുന്നത് എന്താണ്?
--- സാലറി



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ