ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ
നന്നായി ഒന്ന് പേടിക്കാൻ ഒരു നല്ല ഹൊറർ സിനിമയോ നോവലോ വായിക്കണം. പക്ഷേ അവിടെയാണ് പ്രശ്നം. കൊള്ളാവുന്ന ഹൊറർ സിനിമകളോ കഥകളോ നിലവില് ഇറങ്ങുന്നില്ല. അല്ലെങ്കിൽ തീരെ കുറവാണ് എന്ന് തന്നെ പറയാം. മണിക്കൂറുകൾ ചിലവിട്ട് കുത്തിയിരുന്ന് കണ്ട ശേഷം അല്ലെങ്കിൽ വായിച്ച് കഴിഞ്ഞ ശേഷം ആയിരിക്കും നമ്മൾ തിരിച്ചറിയുന്നത്, കഥ വെറും ചവർ ആയിരുന്നുവെന്ന്. നമ്മെ ഒന്ന് ഞെട്ടിക്കാന് അത്തരം കഥകൾക്കും സിനിമകൾക്കും കഴിഞ്ഞേക്കും. പക്ഷേ ഞെട്ടാൻ ഇപ്പോ പ്രേതകഥകളുടെ ആവശ്യം ഇല്ലല്ലോ. അതിന് ഇടയ്ക്കിടെ നമ്മളെ "ഠോ!!" എന്ന് പറഞ്ഞ് പിന്നിൽ നിന്ന് പേടിപ്പിക്കാന് നമ്മടെ തല തിരിഞ്ഞ നമ്മടെ ചങ്ങായിമാരെ ആരെയെങ്കിലും പറഞ്ഞ് എൽപ്പിച്ചാൽ മതി. എന്നാൽ ഭയം എന്ന് പറയുന്നത് അങ്ങനെയല്ല, അത് മറ്റൊന്നാണ്!!! അത് ഒറ്റ ഞെട്ടലിൽ തീരില്ല. അത് പല രാത്രികളിൽ നമ്മുടെ ഉറക്കം കെടുത്തും. ഓർക്കുന്ന നിമിഷങ്ങളിൽ എല്ലാം നമ്മുടെ ശരീരത്തിലെ ഒരോ രോമവും എഴുന്നേൽറ്റ് നിൽക്കും. നമ്മുടെ ചുറ്റുമുള്ള ഇരുട്ടിനെ നമ്മൾ സംശയത്തോടെ നോക്കും... നന്നായി ഒന്ന് ഭയപ്പെടാൻ അത്തരം നീണ്ട സിനിമകളുടെയോ കഥകളുടെയോ ആവശ്യം തന...