വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)
AM 1060 ---- SUMMARY AND ANALYSIS | INTRODUCING: CREEPYPASTHA | ഭീകരത ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും. അത്തരം ഭീകര കഥകളും പൊടിപ്പും തൊങ്ങലും വച്ച് പലരും പറഞ്ഞ അവരുടെ ഹൊറർ അനുഭവങ്ങളാലും സമ്പന്നമാണ് നമ്മുടെ കുട്ടിക്കാലം. നമ്മുടെ കുട്ടിക്കാലത്തെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം തന്നെ ആയിരുന്നു ഹൊറർ. നമുക്ക് ചുറ്റുമുള്ള ഇരുട്ടിൽ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന ആശങ്ക, എന്തെന്ന് വ്യക്തമാല്ലാത്ത അജ്ഞതയെ ഭയന്ന് ഹൃദയം മിടിക്കാൻ മറന്നുപോയ കുട്ടിക്കാലത്തെ നമ്മുടെ രസകരമായ രാത്രികൾ. ഒരു നല്ല ഹൊറർ കഥ കണ്ടു മടങ്ങും വഴി വഴിയിൽ കേട്ട ചീവീടിന്റെ ശബ്ദത്തിനും പൂച്ചകളുടെ ഞരക്കങ്ങൾക്കും മര കൊമ്പുകളുടെ മർമ്മരങ്ങൾക്കും ഞെട്ടിത്തരിച്ച രാത്രി സഞ്ചാരങ്ങൾ. നമ്മുടെ സ്വന്തം സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്ന അത്തരം കഥകൾ വളരെ വിചിത്രമാം വിധം സംതൃപ്തി ആണ് നമുക്ക് നല്‍കുന്നത്. 😂😂😂 പക്ഷേ സങ്കടകരം എന്ന പറയട്ടെ, ഇംഗ്ലീഷ് സിനിമകള്‍ ആണെങ്കിലും മലയാളം സിനിമകൾ ആണെങ്കിലും,അവയിൽ പലതും കണ്ട് മടുത്ത, ആവർത്തന വിരസതകളാണ് മുക്ക് സമ്മാനിക്കുന്നത്. പ്രേ...